---
title: "കണ്ണൂരിൽ നാടിന് തേങ്ങലായി വിദ്യാർത്ഥിയായ റസലിന്റെ മരണം"
english_title: "Student dies in scooter accident in Kannur's Kadachira"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363652/Student dies in scooter accident in Kannur's Kadachira"
published_at: "2026-06-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2051274d158_6a2040bb66d7b_accident.jpg"
keywords: ["Kannur", "Accident", "Death"]
---

# കണ്ണൂരിൽ നാടിന് തേങ്ങലായി വിദ്യാർത്ഥിയായ റസലിന്റെ മരണം

> **Lead Summary:** കണ്ണൂർ കാടാച്ചിറയിൽ സ്കൂ‌ട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം നാടിന് തേങ്ങലായി. മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ദാറുൽ ഹുദയിൽ താഴെക്കണ്ടി റഫീഖ് - ഹുസ്ന ദമ്പതികളുടെ മകൻ മുഹമ്മദ് റസൽ ഹുസൈൻആണ് സ്കൂട്ടർ നിയന്ത്രണം വിട്ട് ദാരുണാന്ത്യത്തിനിരയായത്. കാടാച്ചിറ മേലൂർ റോഡിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കടയിൽ പോകവേയായിരു ന്നു അപകടം. റോഡിലേക്ക് തെന്നിവീണ സ്‌കൂട്ടറിൽ നിന്നും റോഡരികിലെ

## Article Content

കണ്ണൂർ കാടാച്ചിറയിൽ സ്കൂ‌ട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം നാടിന് തേങ്ങലായി. മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ദാറുൽ ഹുദയിൽ താഴെക്കണ്ടി റഫീഖ് - ഹുസ്ന ദമ്പതികളുടെ മകൻ മുഹമ്മദ് റസൽ ഹുസൈൻആണ് സ്കൂട്ടർ നിയന്ത്രണം വിട്ട് ദാരുണാന്ത്യത്തിനിരയായത്. കാടാച്ചിറ മേലൂർ റോഡിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കടയിൽ പോകവേയായിരു ന്നു അപകടം. റോഡിലേക്ക് തെന്നിവീണ സ്‌കൂട്ടറിൽ നിന്നും റോഡരികിലെ

ഓവുചാലിലെ സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. രാത്രി ഏഴു മണി യോടെയാണ് അപകടം.നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല. സുഹൃത്ത് സയീൻ നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കടമ്പൂർ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഇത്തവണ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ റസൽ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫാത്തിമ, റാസി എന്നിവർ മരണപ്പെട്ട റസലിന്റെ സഹോ ദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363652/Student dies in scooter accident in Kannur's Kadachira)